തൃക്കരിപ്പൂർ: വ്യാജ ഗൂഗിൾ പേ ഇടപാട് നടത്തി ആയിരക്കണക്കിന് രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങി കടയുടമകളെ കബളിപ്പിച്ച യുവാവിനെതിരെ പരാതി. ബൈക്കിൽ ചുറ്റിക്കറങ്ങി ഒരാൾ മാത്രം സെയിൽസ്മാനായുള്ള ഫാൻസി കടകളിൽ തട്ടിപ്പു നടത്തിയ യുവാവിനെതിരെയാണ് സൈബർ സെല്ലിനടക്കം പരാതി നൽകിയത്. ചെറുവത്തൂർ, കാലിക്കടവ്, തൃക്കരിപ്പൂർ എന്നിവിടങ്ങളിലെ ചെറിയ കടകളിൽ ഹെൽമറ്റും മാസ്കും ധരിച്ചാണ് ഈ യുവാവ് തട്ടിപ്പു നടത്തുന്നത്.
അഞ്ഞൂറു രൂപയോളം വിലയുള്ള സാധനങ്ങൾ വാങ്ങി മൊബൈലിൽ നിന്നും ഗൂഗിൾ പേ ചെയ്തുവെന്ന് പറയുകയും പേയ് മെന്റിന്റെ ഒരു വ്യാജ ദൃശ്യം കാണിച്ച് തടി തപ്പുകയുമാണ് പതിവ്. വിലകൂടിയ ക്രീം, സാധനങ്ങൾ വാങ്ങി ഗൂഗിൾ പേ ചെയ്യാമെന്ന് പറഞ്ഞ്, തുക സ്വന്തം വേറൊരു അക്കൗണ്ടിലേക്ക് മാറ്റി സ്ക്രീൻ ഷോർട്ട് കാണിച്ച് തിരക്കിൽ റെഡിയായി എന്ന് പറഞ്ഞ് കബളിപ്പിക്കുന്നതാണത്രെ ഇയാളുടെ രീതി. വ്യാപാരികൾ ചന്തേര പൊലീസിൽ പരാതി നൽകി. പ്രതിയെ കണ്ടെത്താൻ സി.സി.ടി.വി. ദൃശ്യമടക്കം പരിശോധിച്ച് വരികയാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |