വെമ്പായം: ഡോക്ടറും ചികിത്സയും മരുന്നുമില്ല എന്നാരോപിച്ച് കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ യൂത്ത് കോൺഗ്രസ് വെമ്പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസങ്ങളായി വൈകിട്ട് 6 കഴിഞ്ഞാൽ ഡോക്ടറുടെ സേവനം ലഭ്യമല്ലെന്നും രോഗികൾക്ക് ചികിത്സയും മരുന്നും ലഭ്യമല്ലാത്ത അവസ്ഥയാണുള്ളതെന്നും ഇവർ ആരോപിച്ചു.അഡ്വ.വെമ്പായം അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റിഫായി,ഫൈസൽ നന്നാട്ട്കാവ്,ചിറക്കോണം റെജി,കണക്കോട് ഭുവനേന്ദ്രൻ,സജീർ.എം,കുറ്റിക്കാട് ജയകുമാർ,രാകേഷ് ആർ.എസ്,പ്രവീൺ.എം,ആഷിക്.എസ്,ഹുസൈൻ.എൻ,ഹാഷിക്.എച്ച്,അൻസർ.എ,ആരിഫ്.എ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |