SignIn
Kerala Kaumudi Online
Tuesday, 21 May 2024 2.49 PM IST

അങ്കം മുറുക്കി​ അങ്കത്തട്ടിലേക്ക്...

general

ബാലരാമപുരം: തിരഞ്ഞെടുപ്പ് ദിനങ്ങൾ ബാക്കിനിൽക്കെ പോർക്കളമാവുകയാണ് തിരുവനന്തപുരം മണ്ഡലം. സ്ഥാനാർത്ഥികളെല്ലാം വോട്ട് തേടിയുള്ള മത്സരത്തിലാണ്. ജനങ്ങളുടെ അഭിപ്രായസർവേയിലും മാറ്റം പ്രതിഫലിച്ചതോടെ മുന്നണികളുടെ പ്രചാരണത്തിനും വീറുംവാശിയും വർദ്ധിച്ചു. വരും ദിവസങ്ങൾ കൂടുതൽ ആവേശഭരിതമാകും. വിമർശന വാക്കുകളില്ലാതെ വോട്ടർമാരെ നേരിൽക്കണ്ട് തിരുവനന്തപുരം മണ്ഡലത്തിൽ തന്റെ വികസനസ്വപ്നം വോട്ടർമാരോടൊപ്പം പങ്ക് വയ്ക്കുകയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി തിരുവനന്തപുരം മണ്ഡലത്തിൽ കളത്തിലിറങ്ങിയതോടെ പന്ന്യൻ രവീന്ദ്രന്റെ പ്രചാരണത്തിന് കൂടുതൽ മൂർച്ചയേറി. ബാലരാമപുരത്ത് നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ സദസിലിരുന്ന മഹിളാ നേതാക്കളെ വേദിയിലെത്തിച്ചും എം.എ. ബേബി പ്രവർത്തകരുടെ കൈയടിനേടി. നെയ്യാറ്റിൻകര മണ്ഡലത്തിൽ ഇന്ന് രാവിലെ 7 മുതൽ പ്ലാമൂട്ടുകടയിൽ നിന്നുമാണ് പന്ന്യന്റെ പര്യടനം തുടങ്ങുന്നത്. തുടർന്ന് തോട്ടിൻകര,​ മര്യാപുരം,​ കൊച്ചുകോട്ടുകോണം,​ ഉദിയൻകുളങ്ങര,​ പുതുക്കുളം,​ കൊറ്റാമം,​ അലത്തറവിളാകം,​ ആറയൂർ,​ വാണിയങ്കാല,​ പൊൻവിള,​ പൊറ്റയിൽകട,​ ഞാറക്കാല,​ വടൂർക്കോണം,​ കുഴിഞ്ഞാൻവിള,​ ഇടങ്കണ്ടം,​ ചെങ്കവിള,​ അയിര എന്നിവിടങ്ങളിൽ രാവിലെ പര്യടനം നടത്തും. ഉച്ചകഴിഞ്ഞ് 3 ന് ഊരമ്പ്,​ അമ്പനാവിള,​ കാരോട് പൊറ്റ,​ കാന്തല്ലൂർ,​ ചാരോട്ടുകോണം,​ വെൺകുളം, ​പഴയ ഉച്ചക്കട,​ പണ്ടാരവിള,​ പഴവൻഞ്ചാല,​ ക്ഷേത്രനട,​ കുന്നുവിള,​ വീരാലി,​വെട്ടുകാട്,​ തുമ്പമൻ കോളനി,​ ആറ്റുപുറം,​ കണ്ണമ്മൽക്കോണം,​ ആലുവിള,​ നെല്ലിക്കോണം,​ ചിത്തംകോട തുടർന്ന് ഉച്ചക്കടയിൽ സമാപിക്കും.

എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും പത്രിക സമർപ്പിച്ചതോടെ പഞ്ചായത്തുതല പര്യടനമാണ് ഇനി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് ആശംസയർപ്പിച്ചെന്നും തന്റെ ജീവിതത്തിലെ അപൂർവ മുഹൂർത്തമാണ് പത്രികസമർപ്പണമെന്നും രാജീവ് പറഞ്ഞു. അംബാസഡർ ടി.പി. ശ്രീനിവാസനൊപ്പമായിരുന്നു രാജീവ് പത്രിക നൽകാനെത്തിയത്. പത്രിക സമർപ്പണത്തിന് മുന്നോടിയായുള്ള റോഡ് ഷോയിലും രാജീവ് ചന്ദ്രശേഖർ പങ്കെടുത്തു.

യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ബാലരാമപുരത്ത് ചാമവിളയിൽ കുടുംബസംഗമത്തിൽ പങ്കെടുത്തു. മക്കൾ ബി.ജെ.പിയിലേക്ക് പോകുന്നെന്ന പ്രചാരണം വളരെയധികം വേദനിപ്പിക്കുന്നെന്നും താനും മക്കളും മരണം വരെ കോൺഗ്രസുകാരായിരിക്കുമെന്നും ശശി തരൂരിനെ കൊണ്ടുവരാൻ ഉമ്മൻചാണ്ടി ഒരുപാട് കഷ്ടപ്പെട്ടിരുന്നെന്നും അവർ പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വിപിൻജോസ്,​ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ് നുസൂർ,​ എം.എം നൗഷാദ്,​ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ് തങ്കരാജ്,​ ടി.എസ്. ലാലു,​ തങ്കരാജൻ, ​എസ്.ആ‍ർ തങ്കരാജ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.