SignIn
Kerala Kaumudi Online
Sunday, 01 September 2024 7.20 AM IST

മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ ആഞ്ജനേയ വൈകുണ്ഠ ദേവലോക സമർപ്പണം നാളെ

Increase Font Size Decrease Font Size Print Page
chenkal-temple

പാറശാല: മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിച്ച “ആഞ്ജനേയ വൈകുണ്ഠ ദേവലോക സമർപ്പണം” നാളെ രാവിലെ 7.30നും 8നും മദ്ധ്യേ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി വിഷു കൈനീട്ടമായി ലോക ജനതക്ക് സമർപ്പിക്കും. 80 അടി ഉയരത്തിൽ 64 അടി നീളവും 8 അടി വിസ്താരവുമുള്ള പൂർണ ഭീമാകാരമായ ഹനുമാൻ ശിവലിംഗത്തിന് സമീപത്തുള്ള വൈകുണ്ഡത്തിന് മുകളിൽ വായുവിലൂടെ പറന്നുനിൽക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഹനുമാന്റെ ഉള്ളിലൂടെയാണ് വൈകുണ്ഠത്തിലേയ്ക്ക് പ്രവേശിക്കുന്നത്. വൈകുണ്ഠത്തിൽ ശയനഗണപതിക്ക് പുറമെ എട്ട് ക്ഷേത്രങ്ങളിലായി പ്രതിഷ്ഠിച്ചിട്ടുള്ള അഷ്ട ലക്ഷ്‌മികളായ വീരലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ധാന്യലക്ഷ്മി, ആദിലക്ഷ്മി, ധനലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിവരെയും പാൽകടലിലെ അനന്തശയനവും ദശാവതാരവും കാണാം. വൈകുണ്ഠത്തിൽ നിന്ന് ബ്രഹ്മാവ്, സരസ്വതി, മഹാവിഷ്ണു, ലക്ഷ്മി ദേവി, ശിവനും പാർവ്വതിയും, ഗണപതി, മുരുകൻ, അവരുടെ വാഹനങ്ങൾ, നാരദൻ, ബൃഹസ്പതി എന്നിവരടങ്ങുന്ന ദേവസഭയെയും കാണാവുന്ന തരത്തിലാണ് നിർമാണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.