വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വീണ്ടും കരുത്ത് തെളിയിച്ച് ഡ്രാഫ്റ്റ് കൂടിയ കപ്പലെത്തി. വിഴിഞ്ഞത്ത് നങ്കൂരമിട്ടതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ കപ്പൽ എം.എസ്.സി കാർമലിറ്റയാണ് രണ്ട് ദിവസം മുമ്പെത്തി ഇന്നലെ വിജയകരമായി ചരക്കുകയറ്റി യാത്ര തിരിച്ചത്. സിംഗപ്പൂരിൽ നിന്നും വിഴിഞ്ഞത്തെത്തുമ്പോൾ ഡ്രാഫ്റ്റ് കുറവായിരുന്ന കപ്പൽ 16.8 മീറ്റർ ഡ്രാഫ്റ്റുമായാണ് വിഴിഞ്ഞത്തു നിന്ന് ഈജിപ്തിലേക്ക് ചരക്കുമായി യാത്ര തിരിച്ചത്. സിംഗപ്പൂരിൽ നിന്ന് വിഴിഞ്ഞത്തെത്തുമ്പോൾ 16.2 മീറ്ററായിരുന്നു ഡ്രാഫ്റ്റ്. വിഴിഞ്ഞം തുറമുഖത്തടുത്ത ശേഷം ഇവിടെനിന്ന് 3067 ടി.ഇ.യു ചരക്ക് നീക്കം പൂർത്തിയാതോടെയാണ് ഡ്രാഫ്റ്റ് 16.8 മീറ്റർ എത്തിയതെന്ന് അധികൃതർ പറഞ്ഞു. ട്രയൽറൺ തുടങ്ങി ആറ് മാസത്തിനുള്ളിൽ 3 ലക്ഷം ടി.ഇ.യു ചരക്ക് കൈകാര്യം ചെയ്ത് വിഴിഞ്ഞം പുതിയ ചരിത്രം സൃഷ്ടിച്ചിരുന്നു.154 കപ്പലുകളാണ് ഇതുവരെ വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്തത്. ഇതിൽ ലോകത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന 5 ചരക്കുകപ്പലുകളും ഉൾപ്പെടും. 85000 ടി.ഇ.യു കണ്ടെയ്നർ നീക്കമാണ് കഴിഞ്ഞ മാസം മാത്രം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |