കടയ്ക്കാവൂർ: അഞ്ചുതെങ്ങ് സ്നേഹാറാം സോഷ്യൽ വെൽഫെയർ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയും നാഷണൽ കോളേജ്,അമ്പലത്തറ എം.എസ്.ഡബ്യു വിദ്യാർത്ഥികളും അഞ്ചുതെങ്ങ് നാലാം വാർഡ് മാലിന്യ നിർമാർജ്ജന സമിതിയും ഹരിത കർമ്മസേനയുമായി സഹകരിച്ച് മാലിന്യ നിർമ്മാർജ്ജന ബോധവത്കരണ കാമ്പെയിൻ സംഘടിപ്പിച്ചു.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ സ്നേഹാറാം സോഷ്യൽ വെൽഫെയർ ആന്റ് ചാരിറ്റബിൾ സൊസൈറ്റി ഫാദർഷിൻ കല്ലിങ്ങലിന്റെ നേതൃത്വത്തിൽ സോണിമോൾ,ആര്യ,നാഷണൽ കോളേജ്,അമ്പലത്തറ എം.എസ്.ഡബ്ല്യു. രണ്ടാം വർഷ വിദ്യാർത്ഥികളായ മാളവിക.എസ്.സജയൻ,ഹാജറ.എച്ച്, അക്ഷയ.എൽ. അശോക്,ബ്രിഞ്ചു ബെഞ്ചമിൻ എന്നിവർ ഹരിത കർമ്മസേനയുമായി സഹകരിച്ച് മാലിന്യ നിർമ്മാർജ്ജന ബോധവത്കരണ കാമ്പെയിൻ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |