ആര്യനാട്: അവധി ദിവസങ്ങൾ ഉല്ലാസ യാത്രകളാക്കാൻ ആര്യനാട് ഡിപ്പോയിൽ ബഡ്ജറ്റ് ടൂറിസം ട്രിപ്പുകൾ തയ്യാറാകുന്നു. ഗവി,പരുന്തൻപാറ,മണ്ടയ്ക്കാട്,ആറ്റുകാൽ, മാംഗോ മെഡോസ്,മീൻമുട്ടി,പൊൻമുടി ട്രിപ്പുകളാണ് ഒരുക്കുന്നത്.19ന് ഗവിയിലേക്കും പരുന്തൻപാറയിലേക്കും സർവ്വീസ് നടത്തും. മണ്ടയ്ക്കാട് ദേവീക്ഷേത്ര തീർത്ഥാടകർക്കായി മാർച്ച് 3മുതൽ 10വരെ സർവീസുകളുണ്ടാകും. മാർച്ച് 8ന് മാംഗോ മെഡോസ്,മീൻമുട്ടി-പൊൻമുടി ട്രിപ്പുകളും മാർച്ച് 30മുതൽ ഏപ്രിൽ 6വരെ വെള്ളറട കുരിശ്മല സർവീസുകളും,മാർച്ച് 13ന് ആറ്റുകാൽ സർവീസുകളും ഉണ്ടാകും.
യാത്രക്കാർക്കും തീർത്ഥാടകർക്കും നേരത്തെ സീറ്റുകൾ ബുക്ക് ചെയ്യാം. ആറ്റുകാൽ പൊങ്കാലയ്ക്ക് പോകുന്നവർക്ക് മടക്കയാത്ര ഉൾപ്പെടെ 290 രൂപയാണ് ചാർജ്. ബുക്ക് ചെയ്യുന്നവർക്ക് സൗകര്യപ്രദമായ സ്ഥലത്ത് കെ.എസ്.ആർ.ടി.സി നേരത്തെ അടുപ്പുകൾ തയ്യാറാക്കുകയും സന്നദ്ധ സംഘടനകളുമായി ചേർന്ന് ഭക്ഷണം ക്രമീകരിക്കുകയും ചെയ്യും. വിവരങ്ങൾക്ക് ഡിപ്പോയിലെ ബഡ്ജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടുക. 9744936870,04722853900.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |