വെള്ളറട: വെള്ളറടയിലും പനച്ചമൂട്ടിലും ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷവിഭാഗവും പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭഷണ പദാർത്ഥങ്ങൾ പിടികൂടി നശിപ്പിച്ചു. 25 കിലോയോളം വരുന്ന നിരോധിത പ്ളാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പല ഹോട്ടലുകളിലും ഉപയോഗശൂന്യമായ എണ്ണകളാണ് പിടിച്ചെടുത്തത്. വിവിധ സ്ഥാപനങ്ങളിലായി അൻപതിനായിരത്തോളം രൂപ പിഴ ചുമത്തിയിട്ടുണ്ട്. വെള്ളറട ഹെൽത്ത് സൂപ്പർ വൈസർ ഷാജി, ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി രഘു, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലേഖ, ഗ്രാമപഞ്ചായത്ത് ജീവനക്കാരായ ക്രിസ്റ്റൽ, പ്രസാദ്, ശുഭലക്ഷ്മി, അനിൽകുമാർ, പ്രഭാത്, ശരണ്യ, ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരായ ഷൈനി തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |