തിരുവനന്തപുരം: ശിവസേന - ഉദ്ദവ് താക്കെറെ വിഭാഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവസേന സ്ഥാപക ദിനത്തിൽ സ്‌കൂൾ കുട്ടികൾക്ക് പഠനോപകരണ വിതരണവും. നിർദ്ധന രോഗികൾക്ക് ചികിത്സാസഹായവും മധുര വിതരണവും നടത്തി. ശിവസേന കേരള രാജ്യ പ്രമുഖ സജി തുരുത്തിക്കുന്നേൽ ഉദ്ഘാടനം ചെയ്‌തു. കേരളത്തിലുടനീളം ലഹരിവിരുദ്ധ ക്യാമ്പെയിനുകൾ സംഘടിപ്പിക്കുമെന്നും ജില്ലയിലെ ശിവസേന യൂണിറ്റുകൾ കേന്ദ്രീകരിച്ച് പഠനോപകരണങ്ങളുടെ വിതരണം 30നകം പൂർത്തിയാക്കുമെന്നും സജി പറഞ്ഞു. ജില്ലാ പ്രസിഡന്റ് വിനുകുമാറിന്റെ അദ്ധ്യക്ഷതയിൽ ശിവസേന സംസ്ഥാന ജനറൽ സെക്രട്ടറി പെരിങ്ങമ്മല അജി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അജയൻ കെ.ചപ്പാത്ത്,സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വൈ.കുഞ്ഞുമോൻ,രാഷ്ട്രീയകാര്യ സമിതി ചെയർമാൻ എൻ.ശിവദാസൻ,ബി.കെ.എസ് സംസ്ഥാന സെക്രട്ടറി വിപിൻദാസ് കടങ്ങോത്ത്, മീഡിയ കമ്മിറ്റി ചെയർമാൻ സൗഭാഗ് സുരേന്ദ്രൻ,ജില്ലാ സെക്രട്ടറി തിരുമല സുരേഷ്,ജില്ലാ വൈസ് പ്രസിഡന്റ് ബിജു രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |