തിരുവനന്തപുരം: കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനേക്കാൾ ഇരട്ടിവില ഈടാക്കുന്നത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്. തദ്ദേശ സ്വയംഭരണ സെക്രട്ടറി,സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി,നഗരസഭാ സെക്രട്ടറി എന്നിവർ പരാതി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. കല്ലറ കോട്ടൂർ സ്വദേശി വഹീദിന്റെ പരാതിയിലാണ് നടപടി. നഗരത്തിലെ മറ്റ് തിയേറ്ററുകളിലും സമാനമായ രീതിയിലാണ് വില ഈടാക്കുന്നതെന്ന് പരാതിക്കാരൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |