കല്ലറ: മാമ്പഴ സീസൺ തീരാറായിട്ടും നാട്ടിൻപുറങ്ങളിൽ ഇപ്പോഴും മാമ്പഴം സുലഭമാണ്. വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി വഴിയോര കച്ചവടത്തിൽ വരെ വിവിധയിനം മാമ്പഴങ്ങളുണ്ട്. കിലോയ്ക്ക് 80-100 രൂപ വരെ ഈടാക്കിയിരുന്ന മാമ്പഴങ്ങൾക്ക് വഴിയോരങ്ങിൽ മൂന്ന് കിലോ 100 രൂപ നിരക്കിൽവരെ വില്പന നടത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇക്കുറി മാമ്പഴ വിപണിയെ ബാധിച്ചിട്ടില്ല. ഒപ്പം വിലയിടിവ് കൂടിയായതോടെ എങ്ങും മാമ്പഴ വിപണിയും മാമ്പഴ മേളകളും സജീവമാണ്.
വിപണിയും ഇടിഞ്ഞു
കർണാടക, അന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ കേരളത്തിൽ ഇറക്കുമതി ചെയ്തതും കേരളത്തിൽ നിന്നടക്കമുള്ള മാമ്പഴങ്ങളുടെ കയറ്റുമതിക്ക് തടസ്സം നേരിട്ടതുമാണ് വിപണിയിൽ വിലയിടിയാൻ കാരണം. മേൽത്തരം മാമ്പഴങ്ങളായ അൽഫോൺസ, നീലം, മല്ലിക, കല്ലാപാടി, കിളിച്ചുണ്ടൻ എന്നിവയാണ് പ്രധാനമായും കയറ്റി അയക്കാറുള്ളത്.
അയൽക്കാരും വിപണിയിൽ
സാധാരണ ആന്ധ്ര, കർണ്ണാടക എന്നിവിടങ്ങളിലെ മാമ്പഴത്തോട്ടങ്ങളിൽനിന്നുള്ള മാമ്പഴങ്ങളാണ് കേരളത്തിലെത്തുന്നത്. എന്നാൽ ഇക്കുറി കേരള വിപണി മാത്രം ലക്ഷ്യമാക്കി കൃഷി ചെയ്യുന്ന പാലക്കാട് കൊല്ലങ്കോട് മേഖലയിലെ മാമ്പഴവും വിപണി കീഴടക്കിയതോടെ മലയാളികൾക്ക് മാമ്പഴം മതിയാവോളം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |