
വിഴിഞ്ഞം: തീരത്ത് പെടയ്ക്കണ നെത്തോലിയും അയലയും. കപ്പൽ കാണാനെത്തിയവർ കൈനിറയെ മീനുമായി മടങ്ങി. ഇന്നലെ വൈകിട്ട് കരമടി വലയിൽ ലഭിച്ചത് കിലോക്കണക്കിന് നെത്തോലിയും ഊളിയും അയലയുമാണ്. വിഴിഞ്ഞം സ്വദേശി റൂബന്റെ വലയിലാണ് ഇന്നലെ മീൻ കിട്ടിയത്. രാത്രി വൈകിയും വലയിൽ നിന്നും മീൻ മാറ്റുന്നതിനായി നിരവധി മത്സ്യത്തൊഴിലാളികൾ പണിയെടുക്കുകയാണ്. വൈകിട്ട് 6.30 ഓടെ ഏറെ ശ്രമപ്പെട്ടാണ് വല വലിച്ചു കയറ്റിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |