കിളിമാനൂർ: കിളിമാനൂരിന്റെ സ്വന്തം പൈതൃക സ്വത്തായ രാജാ രവിവർമ്മയുടെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ ജന്മനാട്ടിൽ ഒരു സ്ക്വയർ നിർമ്മിക്കണമെന്നത്. അതിനായി രാജാ രവിവർമ്മയുടെ സ്മാരകമായി അന്തർദേശീയ നിലവാരത്തിലുള്ള ആർട്ടിസ്റ്റ് സ്ക്വയർ നിർമ്മിക്കാൻ കഴിഞ്ഞ സർക്കാർ പദ്ധതിയിട്ടിരുന്നു. കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് സ്ഥലവും കണ്ടെത്തി. ഇത് ലളിതകലാ അക്കാഡമിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുമെന്ന് അന്ന് എം.എൽ.എ ആയിരുന്ന ബി. സത്യൻ അറിയിക്കുകയും ചെയ്തു. എന്നാൽ നാളിതുവരെ യാതൊരു പ്രവർത്തനവും നടന്നിട്ടില്ല.
പ്രഖ്യാപനം മാത്രം
നിലവിൽ ലളിതകലാ അക്കാഡമിയുടെ നിയന്ത്രണത്തിൽ രവി വർമ്മ സാംസ്കാരിക നിലയത്തിൽ ഒരു കലാഗ്രാമവും ആർട്ടിസ്റ്റ് റസിഡൻസി സ്റ്റുഡിയോയും പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെയായിരിന്നു സ്ക്വയർ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്
ലക്ഷ്യം ഇടുന്നത്.
വിവിധ പ്രദേശങ്ങളിലുള്ള കലാകാരന്മാർക്ക് പരിപാടികൾ അവതരിപ്പിക്കാൻ ഒരു പ്ലാറ്റ് ഫോം, രവിവർമ്മ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ഒരിടം, പാർക്ക്.
നിലവിലെ കലാഗ്രാമവും റസിഡൻസി സ്റ്റുഡിയോയും
കലാസ്വാദകർക്കും കലാകാരന്മാർക്കും താമസിക്കുന്നതിനും വിവിധ കലകൾ അഭ്യസിക്കുന്നതിനും ഒരിടമെന്ന നിലയിൽ ഒരു കലാഗ്രാമം. കിളിമാനൂരിൽ ലളിതകലാ അക്കാഡമിയുടെ കീഴിലുള്ള രാജാ രവിവർമ്മ സാംസ്കാരിക നിലയത്തോട് ചേർന്ന് പ്രവർത്തിക്കുന്നു. പ്രകൃതി സൗഹൃദപരമായി ഭൂമിയുടെ കിടപ്പിനനുസരിച്ചുള്ള നിർമ്മാണ രീതിയാണ് അവലംബിച്ചിട്ടുള്ളത്. കേരളീയ വാസ്തു ശൈലിയിലാണ് കെട്ടിടം. സാംസ്കാരിക കേന്ദ്രത്തിൽ രവി വർമ്മ ചിത്രങ്ങളുടെ ആർട്ട് ഗ്യാലറി, ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവയാണ് നിലവിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |