വിതുര: ഓണത്തിന് സ്കൂളിലേക്കാവശ്യമായ പൂക്കൾ ലഭ്യമാക്കുന്നതിനായി വിതുര ഗവൺമെന്റ് വി.എച്ച്.എസിലെ നാഷണൽസർവീസ് സ്കീമിന്റെയും, വിതുര പഞ്ചായത്തിന്റെയും, കൃഷിഭവന്റെയും, മദർ പി.ടി.എയുടേയും നേതൃത്വത്തിൽ പുഷ്പകൃഷി നടത്തുന്നു. അമ്മമാർക്കൊപ്പം പൂവനി എന്ന പദ്ധതിയുടെ ഉദ്ഘാടനം 14ന് വൈകിട്ട് 3.30ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ജി.ആനന്ദ് നിർവഹിക്കും. പി.ടി.എ പ്രസിഡന്റ് ആർ.രവിബാലൻ അദ്ധ്യക്ഷത വഹിക്കും.സ്കൂൾ പ്രിൻസിപ്പൽമാരായ എ.ആർ.മഞ്ജുഷ, എം.ജെ.ഷാജി, വൈസ് പ്രിൻസിപ്പൽ വി.എസ്.ഷീജ, കൃഷിഓഫീസർ എം.വി. ദിവ്യ, ഇ.എം.നസീർ,എസ്.എം.സി ചെയർമാൻ എ.സുരേന്ദ്രൻ, എം.പി.ടി.എ പ്രസിഡന്റ് ഡി.സൗമ്യ, എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ മാത്തൻജോർജ്, സ്റ്റാഫ് സെക്രട്ടറി എം.എൻ.ഷാഫി എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |