തിരുവനന്തപുരം:വിഭീഷ് തിക്കോടി രചിച്ച 'മറന്നുവച്ച മനസ് 'എന്ന കവിതാ സമാഹാരം ജോർജ്ജ് ഓണക്കൂർ പ്രകാശനം ചെയ്തു. തൈക്കാട് ഗവ.എൽ.പി സ്‌കൂളിൽ നടന്ന വർണമയൂരം സാഹിത്യസമ്മേളന വേദിയിൽ മാദ്ധ്യമ പ്രവർത്തകനായ കെ.പി.കൈലാസ്‌നാഥ് പുസ്തകം ഏറ്റുവാങ്ങി.വർണമയൂരം ഭാരവാഹികളായ ജോയ് പാല, മൻസൂർ കരുനാഗപ്പള്ളി, പ്രഭാവതി ,മധുകാടാമ്പുഴ എന്നിവരും വിഭീഷ് തിക്കോടിയും സംസാരിച്ചു. വിഭീഷ് തിക്കോടിയുടെ മൂന്നാമത്തെ കവിതാസമാഹാരമാണ് 'മറന്നുവച്ച മനസ്.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |