ഉള്ളൂർ: പേപ്പർമിൽ റോഡിന് സമീപത്ത് വർഷങ്ങളായി തരിശായി കിടന്ന രണ്ട് ഏക്കർ സ്ഥലത്ത് ഉള്ളൂർ കാർഷിക കർമ്മ സേന പച്ചക്കറി തോട്ടം ഒരുക്കുന്നു.ഉള്ളൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ നാളികേരത്തിന്റെ വിവിധ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും തയ്യാറാക്കി വിപണിയിലേക്ക് എത്തിക്കും.ആക്കുളം വാർഡ് കൗൺസിലർ സരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ മേരി.കെ .അലക്സ് ഉദ്ഘാടനം നിർവഹിച്ചു.കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷീന പദ്ധതി വിശദീകരണം നടത്തി.ഡോ.വി.ബി.പത്മനാഭൻ, സരേഷ് മുതുകുളം,കൃഷി അസിസ്റ്റന്റ് ഡയറക്ടർ റിയാസ്.ആർ, ജൈവകർഷകനായ ആർ.രവീന്ദ്രൻ,കൃഷി ഓഫീസർ സി.സെപ്ന,കൃഷിഭവൻ ഉദ്യോഗസ്ഥരായ വിനിത,സുഷ,ശരത്,കർമ്മ സേന സെക്രട്ടറി ബിനു.ജി.നായർ,കർഷകർ,കൃഷിക്കൂട്ടങ്ങൾ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |