ബാലരാമപുരം: പ്രഥമ സംസ്ഥാന ആയുഷ് വകുപ്പ് കായകൽപ്പ പുരസ്കാരത്തിൽ ബാലരാമപുരം ആയുർവേദ ഡിസ്പെൻസറി രണ്ടാം സ്ഥാനം നേടി. തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി 95.42 ശതമാനം സ്കോർ നേടിയാണ് നേട്ടം കരസ്ഥമാക്കിയത്. ആശുപത്രി പരിപാലനം,ശുചിത്വം,അണുബാധ നിയന്ത്രണം,മാലിന്യനിർമ്മാർജ്ജനമുൾപ്പെടെയുള്ള മികവുകളാണ് അവാർഡ് നേട്ടത്തിനർഹമാക്കിയത്. നിലവിൽ രോഗചികിത്സക്ക് പുറമേ പനി ക്ലിനിക്ക്, പാലിയേറ്റീവ് ചികിത്സ,ജീവിതശൈലി രോഗചികിത്സ,ഗർഭിണി പരിചരണം,പ്രസവാനന്തര ചികിത്സ, നേത്രചികിത്സ,ഇ.എൻ.ടി പരിശോധന,കാഴ്ച്ച പരിശോധന,സൗജന്യയോഗപരിശീലനം,കുട്ടികൾക്കും വയോജനങ്ങൾക്കുമുള്ള ചികിത്സ തുടങ്ങിയവ ലഭ്യമാണ്. തിങ്കളാഴ്ചകളിൽ ആർ.ജി.സി.ബിയുടെ ലാബും പ്രവർത്തിക്കുന്നു. സിനീയർ മെഡിക്കൽ ഓഫീസർ ഡോ.രശ്മി,ഫാർമസിസ്റ്റ് സന്ധ്യ, അറ്റൻഡർ നിസാമുദീൻ, പി.ടി.എസ് ശ്രീകൃഷ്ണൻ, മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ പ്രഭ, യോഗ ഇൻസ്ട്രക്ടർ ഡോ.പ്രീതിനായർ.ജി, എസ്.എച്ച്.എസ് ഡോ.ആര്യ.എം,ആർ, ആശാ പ്രവർത്തകരായ ശാന്തി, പ്രസന്ന.ടി, സുനിത, പ്രസന്നകുമാരി, മിനി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്
പ്രഥമ സംസ്ഥാന ആയുഷ് വകുപ്പ് കായകൽപ്പ പുരസ്കാരത്തിൽ രണ്ടാം സ്ഥാനം നേടിയ ബാലരാമപുരം ആയുർവേദ ഡിസ്പെൻസറി അംഗങ്ങൾ. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ ഒപ്പം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |