തിരുവനന്തപുരം:കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം മഹാനഗറിന്റെ രാമായണ കലോത്സവത്തിന് തുടക്കമായി.കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ നടന്ന ചടങ്ങ് മുൻ ഡി.ജി.പി ഡോ.ടി .പി സെൻകുമാർ ഉദ്ഘാടനം ചെയ്തു.മഹാനഗർ ജില്ലാ അദ്ധ്യക്ഷൻ മുക്കം പാലമൂട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ പത്മാവതി അമ്മ ,പ്രൊഫസർ ബാലചന്ദ്രൻ കുഞ്ഞി, ഷാജു വേണുഗോപാൽ,ജനാർദ്ദനൻ നായർ,ജില്ലാ സെക്രട്ടറി അനിൽകുമാർ,മാതൃസമിതി ജില്ലാ സെക്രട്ടറി അജിതാ രാജൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |