തൃശൂർ: ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ തൃശൂർ സ്വദേശിയിൽ നിന്നും 12,08,925 രൂപ തട്ടിയ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ അലഹബാദ് സ്വദേശിയായ അഭിനവ് പാണ്ഡേയെയാണ് കമ്മിഷണർ ഇളങ്കോ നിർദ്ദേശത്തെ തുടർന്ന് ഡി.സി.ആർ.ബി അസിസ്റ്റന്റ് കമ്മിഷണർ സജു ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം ഉം പിടികൂടിയത്.
തൃശൂർ സ്വദേശിയെ ഫോണിലൂടെ മഹാരാഷ്ട്ര പൊലീസാണെന്നു വിശ്വസിപ്പിച്ച് ഒരാൾ ഫോൺ ചെയ്യുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു. പിന്നീട് സി.ബി.ഐ ഓഫീസിൽ നിന്നാണെന്നും പറഞ്ഞ് കേസുമായി ബന്ധപെട്ട് ഭാര്യയുടെ ഉൾപ്പെടെ അക്കൗണ്ടിലുള്ള തുക അയച്ചുതരണമെന്നും വെരിഫിക്കേഷൻ കഴിഞ്ഞാൽ തിരിച്ച് അയക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇത് വിശ്വസിച്ച് പണം അയച്ചുകൊടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |