ചേർത്തല : ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കൊലപ്പെടുത്തിയെന്ന കേസിൽ കോട്ടയം ക്രൈംബ്രാഞ്ചിനു നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. സ്വീകരണ മുറിയിൽ വച്ച് സെബാസ്റ്റ്യൻ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് വിലയിരുത്തൽ.സെബാസ്റ്റ്യനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച തെളിവുകളിൽ നിന്നുമാണ് അന്വേഷണ സംഘം ഈ വിലയിരുത്തലിലെത്തിയത്. തെറിച്ചു വീണ രക്തക്കറകളാണ് കേസിൽ നിർണായക തെളിവായത്.
കൊലപാതകത്തിനു ശേഷം ശരീരം മുറിച്ചു കത്തിച്ചെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്റെ കുളിമുറിയിലും ശുചീകരണ സാമഗ്രിയിലും രക്ത സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഓരോ ശരീര ഭാഗവും പല സ്ഥലങ്ങളിലായി മറവു ചെയ്തു. വീട്ടുവളപ്പിൽ നടത്തിയ തെരച്ചിലിൽ തലയോട്ടിയുടെയും തുടയെല്ലിന്റെയും ഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇത് ജെയ്നമ്മയുടേതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇവയുടെ ഡി.എൻ.എ പരിശോധനാഫലം ലഭിച്ചിട്ടില്ല. കത്തിക്കരിഞ്ഞ ചെറിയ എല്ലു കഷണങ്ങളാണ് രണ്ടു ഘട്ടങ്ങളിലായി കണ്ടെത്തിയത്. പ്രതി പള്ളിപ്പുറേ സ്വദേശി സെബാസ്റ്റ്യൻ റിമാൻഡിലാണ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |