തിരുവനന്തപുരം: ശ്രീ വിദ്യാധിരാജ കർമ്മ ശ്രേഷ്ഠ പ്രഥമ പുരസ്‌കാരം എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാറിന് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി കൈമാറി. ശ്രീ വിദ്യാധിരാജ വിശ്വ കേന്ദ്രത്തിന്റെ 40-ാം വാർഷിക സമ്മേളനത്തിലാണ് അവാർഡ് നൽകിയത്. ശ്രീ വിദ്യാധിരാജ വിശ്വകേന്ദ്രം പ്രസിഡന്റ് ഡി.ചന്ദ്രസേനൻ നായർ അദ്ധ്യക്ഷത വഹിച്ചു. പന്മന ആശ്രമം ജനറൽ സെക്രട്ടറി പന്മന ഗിരീഷ്, ശ്രീ വിദ്യാധിരാജാ വിശ്വകേന്ദ്രം ജനറൽ സെക്രട്ടറി തളിയൽ എൻ.രാജശേഖരൻ പിള്ള, മുൻ പ്രസിഡന്റ് എസ്.ആർ.കൃഷ്ണകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മുൻ സ്പീക്കർ എം.വിജയകുമാർ,വി.എസ്.ശിവകുമാർ,വിശ്വകേന്ദ്രം വൈസ് പ്രസിഡന്റ് എസ്.എസ്.മനോജ്,ട്രഷറർ തിരുമല പി.ശശികുമാർ,സെക്രട്ടറി ജയകുമാർ രാജാറാം,ജനറൽ കൺവീനർ ജി.എസ്.മഞ്ജു,കൺവീനർമാരായ വി.ഹരികുമാർ,അഡ്വ.സതീഷ് വസന്ത്,ഡോ.കുര്യാത്തി ഷാജി,പള്ളിച്ചൽ ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |