കുന്നത്തുകാൽ/പാറശാല : ദേശീയ കായിക താരവും ദീർഘദൂര ഓട്ടക്കാരനുമായ ധനുവച്ചപുരം സ്വദേശി ബാഹുലേയന് ജോലിയും വീടും വേണമെന്നാവശ്യം. വൃദ്ധയായ അമ്മയ്ക്കും അനുജനുമൊപ്പം ചോർന്നൊലിക്കുന്ന ഓടുമേഞ്ഞ വീട്ടിലാണിപ്പോൾ താമസം.കുടുംബസ്വത്തായ 5 സെന്റിൽ ലൈഫ് പദ്ധതിപ്രകാരം വീട് വേണമെന്നാണ് ബാഹുലേയന്റെ ആവശ്യം.ലിംക ബുക്ക് ഒഫ് റെക്കാർഡ്സ് ജേതാവാണ്.താത്കാലിക ജോലി പത്തുവർഷം പൂർത്തിയാക്കിയ തനിക്ക് സ്ഥിരജോലി നൽകാമെന്ന് മുഖ്യമന്ത്രി രേഖാമൂലം ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ബാഹുലേയൻ പരാതിപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |