തിരുവനന്തപുരം: 2024 ജൂലായ് 1 മുതൽ പ്രാബല്യത്തിൽ വരേണ്ട 12-ാം ശമ്പള-പെൻഷൻ പരിഷ്കരണം അട്ടിമറിക്കാനുള്ള നീക്കം പ്രതിഷേധാർഹവും വഞ്ചനാപരവുമാണെന്ന് കെ.എസ്.എസ്.പി.എ കുറ്റപ്പെടുത്തി. ഓരോ അഞ്ചുവർഷം കഴിയുമ്പോഴും നടപ്പാക്കി വന്നിരുന്ന പരിഷ്കരണത്തെക്കുറിച്ച് 16 മാസം കഴിഞ്ഞിട്ടും മൗനം പാലിക്കുകയാണ് സർക്കാർ.ഈ നിലപാടിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ മുഴുവൻ ട്രഷറികൾക്ക് മുന്നിലും പ്രതിഷേധം നടത്തുമെന്ന് കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് എം.പി.വേലായുധനും ജനറൽ സെക്രട്ടറി ആർ.രാജൻ കുരുക്കളും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |