തിരുവനന്തപുരം: സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങളെ സഹായിക്കുന്നതിന് ഇന്നുമുതൽ എല്ലാ ബൂത്ത് പരിസരങ്ങളിലും വോട്ടർ ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കുന്നതിന് ജില്ലാ ഭരണകൂടം തീരുമാനിച്ചു. എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും 2002ലെ വോട്ടർ പട്ടികയുമായി മാപ്പ് ചെയ്യുന്നതിനുമാണ് ഫെസിലിറ്റേഷൻ സെന്ററുകൾ കൂടുതലായി ലക്ഷ്യമിടുന്നതെന്ന് കളക്ടർ അനുകുമാരി അറിയിച്ചു. സെന്ററുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന്
ജില്ലയിലെ എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും റസിഡൻസ് അസോസിയേഷനുകളുടെയും പൗരസമിതികളുടെയും സഹകരണം ആവശ്യമാണെന്ന് കളക്ടർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |