
തിരുവനന്തപുരം:സോൾലൈറ്റ് ഇന്റർനാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച പി.ഗോവിന്ദപ്പിള്ള അനുസ്മരണസമ്മേളനം ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു.അനിൽ ചേർത്തല അദ്ധ്യക്ഷത വഹിച്ചു. പന്ന്യൻ രവീന്ദ്രൻ, ഡോ.വിളക്കുടി രാജേന്ദ്രൻ,സുദർശൻ കാർത്തികപ്പറമ്പിൽ, ജോൺസൺ റോച്ച്, ജയൻ പോത്തൻകോട്,കല്ലൂർ ഈശ്വരൻപോറ്റി,ജയചന്ദ്രൻ കല്ലിങ്കൽ, വിനോദ് വെള്ളായണി എന്നിവർ പ്രസംഗിച്ചു.അഡ്വ.വി.എസ്.ഹരീന്ദ്രനാഥ്, ഡി.ശിവപ്രസാദ് എന്നിവരെ പുരസ്‌കാരം നൽകി ആദരിച്ചു. പരിപാടിക്കുമുന്നോടിയായി സുദർശൻ കാർത്തികപ്പറമ്പിൽ രചിച്ച് ഡി.ശിവപ്രസാദ് സംവിധാനം ചെയ്ത് തിരുവനന്തപുരം മൽഹാർ അവതരിപ്പിച്ച ദേശഭക്തി ഗാനാലാപനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |