തിരുവനന്തപുരം: ഉപയോഗശേഷം വലിച്ചെറിയുന്ന പ്ളാസ്റ്റിക്ക് കുപ്പികൾ കൊണ്ടും, ക്രിസ്മസ് ട്രീ നിർമ്മിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് വൈദിക വിദ്യാർത്ഥികൾ. സിഎസ്.ഐ സഭയ്ക്ക് കീഴിലുള്ള കണ്ണമ്മൂല കേരള ഐക്യ വൈദിക സെമിനാരിയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് കുപ്പികൊണ്ട് ക്രിസ്മസ്ട്രീ ഒരുക്കിയത്. ട്രെയിൻ യാത്രക്കാർ ഉപേക്ഷിച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ചാണ് ട്രീ തയ്യാറാക്കിയത്.
തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ശേഖരിച്ച 5000ത്തിലധികം പ്ലാസ്റ്റിക് ബോട്ടിലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 20 അടിയുള്ള ട്രീ നിർമ്മിക്കാനായി രണ്ടാഴ്ചയോളമെടുത്തു. 36 തട്ടുകളായിട്ടാണ് കുപ്പികൾ സജ്ജീകരിച്ചിരിക്കുന്നത്. 1000 കുപ്പികൾ ഉപയോഗിച്ചാണ് ട്രീയുടെ ഉള്ളിലെ പുൽക്കൂട് നിർമ്മിച്ചിരിക്കുന്നത്. 50തോളം പേരാണ് ട്രീ നിർമ്മാണത്തിനു പിന്നിൽ.പേപ്പർ കപ്പുകൾ കൊണ്ടുള്ള ട്രീയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |