SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

സൗജന്യ ബ്യൂട്ടിഷ്യൻ കോഴ്സ്

Increase Font Size Decrease Font Size Print Page
ulghadanam

കല്ലമ്പലം: കേന്ദ്രസർക്കാരിന്റെ സൗജന്യ തൊഴിൽ പരിശീലന പദ്ധതിയുടെ ഭാഗമായി ജൻ ശിക്ഷൺ സൻസ്ഥാൻ നടത്തുന്ന സൗജന്യ ബ്യൂട്ടിഷ്യൻ കോഴ്സിന്റെ നാലാമത് ബാച്ച് വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ആരംഭിച്ചു. വെളിനെല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.അമ്പിളി ഉദ്ഘാടനം നിർവഹിച്ചു. പി.ജയകൃഷ്ണൻ കോഴ്സിനെകുറിച്ച് വിശദീകരിച്ചു. ചലച്ചിത്ര-സീരീയൽ മേക്കപ്പ് ആർട്ടിസ്റ്റ് ബെനാസിറ ജലാൽ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷംജസലാം,ജാസ്മിൻ എന്നിവർ സംസാരിച്ചു. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ,സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, ജി.രാമചന്ദ്രൻപിള്ള,ഡോ.രവി രാജ്,മാനേജർ മൈത്രി എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY