
പാലോട്: 13.45 കോടി ചെലവഴിച്ച് ബി.എം.ബി.സി നിലവാരത്തിൽ കിഫ്ബി ഫണ്ടുപയോഗിച്ച് കേരളാ റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ നിർമ്മാണം പൂർത്തിയായ നന്ദിയോട്-ചോനൻവിള- ചെല്ലഞ്ചി-മുതുവിള റോഡിന്റെ ഉദ്ഘാടനം ഓൺലൈനായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി.രഘുനാഥൻ നായർ, ബൈജുകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ പേരയം ജയൻ,ബിജിത,ബൈജു,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.കെ.ആർ.ഷൈജു, ജി.കോമളം, പ്രതീഷ്, രാധാജയപ്രകാശ്, ജി.എസ്.ഷാബി, ആർ.മോഹനൻ തുടങ്ങിയവർ സംസാരിച്ചു. വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന കാരേറ്റ്,കല്ലറ,ചെല്ലഞ്ചി,പാലോട്,ഇക്ബാൽ കോളേജ് കെ.എസ്.ആർ.ടി.സി ബസ് സർവീസിന്റെ ഉദ്ഘാടനവും ഡി.കെ.മുരളി നിർവ്വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |