SignIn
Kerala Kaumudi Online
Tuesday, 10 March 2026 11.30 AM IST

സാധനങ്ങൾക്ക് തീ വില: താളം തെറ്റി അടുക്കള ബഡ്ജറ്റ്

Increase Font Size Decrease Font Size Print Page
aa

വില ഇനിയും ഉയർന്നേക്കും

കിളിമാനൂർ: പലവ്യഞ്ജനം,പച്ചക്കറി,പഴം,ഗ്യാസ് തുടങ്ങി സകലതിനും വില കൂടിയതോടെ അടുക്കള ബഡ്ജറ്റിൽ താളം തെറ്റി വീട്ടമ്മമാർ.കാറ്ററിംഗ്,ഹോട്ടൽ ഉൾപ്പടെയുള്ള മേഖലകളെയും വിലക്കയറ്റം പ്രതിസന്ധിയിലാക്കി.

അഞ്ച് വർഷത്തിനിടെ ഗ്യാസിന്റെ വില പല തവണയാണ് വർദ്ധിച്ചത്.കഴിഞ്ഞ ദിവസവും 60 രൂപ വർദ്ധിച്ചു. 2020ൽ 120 രൂപയായിരുന്ന വെള്ളിച്ചെണ്ണ വില ഇപ്പോൾ 350 ആണ്.ഒരു മാസത്തിനിടെ ബിരിയാണി അരി വില 100ൽ നിന്ന് 140 രൂപയായി.മിക്ക സാധനങ്ങൾക്കും 50 ശതമാനം വരെയാണ് വർദ്ധന.ചെറുപയർ വില ഏതാണ്ട് ഇരട്ടിയായി.ഇതര സംസ്ഥാനങ്ങളിൽ അരിയും പലവ്യഞ്ജനവും ഉൾപ്പെടെയുള്ളവ പൂഴ്ത്തിവച്ച് കൃത്രിമ വിലക്കയറ്റമുണ്ടാക്കുന്ന കരിഞ്ചന്തക്കാർ സജീവമാണ്.സർക്കാർ ഇടപെടലില്ലാത്തതാണ് അനിയന്ത്രിതമായ വിലക്കയറ്റത്തിന് കാരണമെന്നും ആക്ഷേപമുണ്ട്.പെരുന്നാൾ ആകുന്നതോടെ ഇനിയും വില ഉയർന്നേക്കാമെന്നാണ് വ്യാപാരികൾ പറയുന്നത്.

ഇനവും വിലയും

2020ൽ..... 2025ൽ

അരി.....30.....44

പച്ചരി.....25.....38

ചെറുപയർ.....80.....140

ഉഴുന്ന്.....90.....130

തുവര.....70.....150

കടല..... 45.....88

വെളിച്ചെണ്ണ.....120.....420

സൺഫ്ളവർ.....100..... 142

ഉണക്ക മുളക്.....120.....165

മല്ലി.....70.....119

പഞ്ചസാര..... 25.....50

മൈദ..... 25.....38

നാളികേരം.....22.....75

റവ..... 30.....45

ആട്ട..... 25.....37

ഉലുവ..... 50.....80

പുളി..... 80.....190

വെളുത്തുള്ളി..... 70.....139

തക്കാളി..... 15.....45

കിഴങ്ങ്..... 25.....40

ഇഞ്ചി..... 40.....70

ക്യാരറ്റ്..... 30.....75

ബീൻസ്..... 50.....160

വെണ്ടയ്ക്ക..... 30.....50

മുരിങ്ങക്കായ.....40.....100

പച്ചമുളക്.....30...50

കപ്പ..... 15..... 45

സവാള..... 20.....25

ചെറിയ ഉള്ളി.....40.....55

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.