വിന്റേജ് മോഡൽ ബസിറക്കാൻ കെ.എസ്.ആർ.ടി.സി
Thursday 12 March 2026 3:24 AM IST
തിരുവനന്തപുരം: 1965 മോഡൽ കെ.എസ്.ആർ.ടി.സി ബസ് വീണ്ടും നിരത്തിലെത്തുന്നു. ഇന്ന് ഉച്ചയ്ക്ക് 2ന് കവടിയാറിൽ നിന്നും മന്ത്രി കെ.ബി.ഗണേശ് കുമാർ തമ്പാനൂരിലേക്ക് ബസ് ഓടിക്കും. പണ്ട് തലസ്ഥാന നഗരിലൂടെ ഓടിയിരുന്ന ബസിന്റെ ശൈലിൽ പാപ്പനംകോട് സെൻട്രൽ വർക്‌സിലാണ് ബസിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പുതിയ മോഡൽ ബസിന്റെ ബോഡിയിലാണ് മാറ്റം വരുത്തിയത്. ഡബിൾഡക്കർ ബസ് പോലെ വിനോദ സഞ്ചാരികൾക്ക് വേണ്ടിയാകും ബസ് ഉപയോക്കുക. വിശദാംശങ്ങൾ മന്ത്രി പ്രഖ്യാപിക്കും.