തിരുവനന്തപുരം: സ്‌പോർട്‌സ് അതോറിട്ടി ഒഫ് ഇന്ത്യ തിരുവനന്തപുരം റീജിയണൽ സെന്റർ സംഘടിപ്പിക്കുന്ന ഫിറ്റ് ഇന്ത്യ കാർണിവൽ ഇന്ന് മുതൽ 15വരെ വർക്കല ബീച്ചിൽ നടക്കും.കാർണിവലിന്റെ സന്ദേശം 'ഫിറ്റ്‌നെസ് ഫോർ ഫൺ' എന്നതാണ്.ഇന്ന് വൈകിട്ട് 5ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ വി.അബ്ദുറഹ്മാൻ മുഖ്യാതിഥിയാകും.
രാവിലെ 7.30 മുതൽ 10.30വരെയും വൈകിട്ട് 4.30മുതൽ രാത്രി 10വരെയുമാണ് വിവിധ പരിപാടികൾ നടക്കുക. യോഗസെക്ഷനുകൾ,സുംബ ഫിറ്റ്‌നെസ് സെക്ഷനുകൾ,സ്‌പോർട്‌സ് ഡെമോൺസ്‌ട്രേഷൻ, വർക്കല ബീച്ചിൽ സൗജന്യ അഡ്വഞ്ചർ ഗെയിമുകൾ,ഡിജെ പരിപാടികൾ,ലൈവ് മ്യൂസിക് ബാൻഡ്, വാട്ടർഡ്രം പ്രകടനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.കാർണിവലിലേക്ക് പ്രവേശനം സൗജന്യമാണെന്ന് ഡോ.ശരത്ചന്ദ്ര യാദവ്,ഡോ.ഹർഷ,സുഭാഷ് ജോർജ്,വർഷ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |