SignIn
Kerala Kaumudi Online
Saturday, 25 April 2026 8.21 PM IST

വിതുര-മേമല റൂട്ടിലെ യാത്രാദുരിതത്തിന് പരിഹാരം മിനിബസ് സർവീസ് ആരംഭിച്ചു

Increase Font Size Decrease Font Size Print Page

വിതുര: വിതുര മേമല റൂട്ടിൽ നിലനിൽക്കുന്ന യാത്രാപ്രശ്നത്തിന് പരിഹാരമായി മിനി ബസ് സർവീസ് ആരംഭിച്ചു. വിതുര,മേമല,ചെരുപ്പാണി,തൊളിക്കോട്,നെടുമങ്ങാട് റൂട്ടിലാണ് മിനി ബസ് സർവീസ് നടത്തുന്നത്. രാവിലെ 8.30ന് സർവീസ് ആരംഭിക്കും. കൂടാതെ പാലോട് റൂട്ടിലും, പൊൻമുടി റൂട്ടിലും സർവീസ് നടത്തുന്നുണ്ട്. പൊൻമുടി വിതുര മേമല റൂട്ടിൽ നേരത്തേ അനവധി സർവീസുകൾ ഉണ്ടായിരുന്നു. കൊവിഡിന്റെ മറവിലാണ് നിരവധി സർവീസുകൾ നിർത്തലാക്കിയത്. കൊവിഡ് വ്യാപനത്തിന് ശേഷം മറ്റ് മേഖലകളിൽ ഓടിയിരുന്ന സർവീസുകളിൽ ഭൂരിഭാഗവും പുനരാരംഭിച്ചെങ്കിലും മേമല റൂട്ടിൽ ഓടിയിരുന്ന സർവീസുകളിൽ പലതും ആരംഭിച്ചില്ല.

യാത്രാപ്രശ്നം ചൂണ്ടിക്കാട്ടി മേമല നിവാസികൾ ഡിപ്പോയിൽ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല. മേമല വിതുര റൂട്ടിൽ നിലനിൽക്കുന്ന യാത്രാദുരിതവും യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി അടുത്തിടെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. നെടുമങ്ങാട്, ആര്യനാട്, പാലോട് ഡിപ്പോകളിൽ നിന്നുകൂടി വിതുര മേമല റൂട്ടിൽ സർവീസുകൾആരംഭിക്കണമെന്ന ആവശ്യവുംഉയർന്നിട്ടുണ്ട്. മേമല വിതുര റൂട്ടിൽ പുതിയ മിനി ബസ് സർവീസ് ആരംഭിക്കാൻ നടപടികൾ സ്വീകരിച്ച വിതുര ഡിപ്പോ മേധാവികൾക്ക് മേമല റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.