പേട്ട -പാറ്റൂർ റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്

Sunday 12 April 2026 12:22 AM IST

തിരുവനന്തപുരം: പേട്ട- പാറ്റൂർ റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. പിരപ്പൻകോട് പ്ലാക്കീഴ് സ്വദേശികളായ അബി (25), നിധിൻ (17) എന്നിവർക്കാണ് പരിക്കേറ്റത്. പേട്ടയിൽ നിന്ന് പാറ്റൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാർ റോഡിലേക്ക് തെറിച്ച് വീണു. പരിക്കേറ്റവരെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അബി ട്രോമ വിഭാഗത്തിൽ ചികിത്സയിലാണ്. നിധിന്റെ കാലിന് ആഴത്തിൽ പരിക്കേറ്റു. ഇയാൾ ഓർത്തോ വിഭാഗത്തിൽ ചികിത്സയിലാണ്. യുവാക്കളെ ഇടിച്ച ലോറി നിറുത്താതെ പോയി.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ലോറിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പേട്ട പൊലീസ് അറിയിച്ചു.