ശ്രീകൃഷ്ണാമൃത പുരസ്കാരം
Sunday 03 May 2026 3:29 AM IST
തിരുവനന്തപുരം: കലാനിധി ഹെറിറ്റേജ് ട്രസ്റ്റിന്റെ 2026ലെ ശ്രീകൃഷ്ണാമൃത പുരസ്കാരം ഡോ.കെ.ലൈലാസിന് നൽകി. ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്ന സമ്മേളനത്തിൽ മുൻ ഡി.ജി.പി ഡോ. ബി.സന്ധ്യ പുരസ്കാരം കൈമാറി. കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സുനിത അരവിന്ദ്, ഡോ.വൈക്കം വിജയലക്ഷ്മി,ഗുരുവായൂർ മുരളി,പി.അനിൽ,സുജാത ശ്രീപദം,അർച്ചന,വൈ.സി.ദാസ്,ഉണ്ണി ഭാസുരി ഗുരുവായൂർ, പ്രദീപ് തൃപ്പരപ്പ്,അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.