ആഭരണ നിർമ്മാണം കോഴ്സ്

Tuesday 02 June 2026 1:20 AM IST

തിരുവനന്തപുരം: റൂറൽ സെൽഫ് എംപ്ലോയിമെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആഭരണ നിർമ്മാണം കോഴ്സ് 15ന് ആരംഭിക്കും. 14ദിവസത്തേക്കാണ് പരിശീലനം. പ്രായപരിധി 18നും 50നും ഇടയിൽ. ഭക്ഷണം,ഫീസ്,പരിശീലന സാമഗ്രികൾ എന്നിവ സൗജന്യമാണ്. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സഹായവും ലഭിക്കും. സ്റ്റാച്യു,ഉപ്പളം റോഡിലാണ് പരിശീലനം. വിജയകരമായി പൂർ‌ത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കും. താല്പര്യമുളളവർ 5ന് സ്റ്റാച്യൂ ഉപ്പളം റോഡിൽ പ്രവർത്തിക്കുന്ന RSETIയിലെ അഭിമുഖത്തിൽ പങ്കെടുക്കണം. വിവരങ്ങൾക്ക് 0471-2322430, 8891228788.