ശ്രീകാര്യം: കരിയം ശ്രീഭദ്ര റസിഡന്റ്സ് അസോസിയേഷന്റെയും എസ്.ബി.ആർ.എ വനിതാവേദിയുടേയും ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും ആദരിക്കലും നടന്നു. അസോസിയേഷൻ സെക്രട്ടറി ആർ. വാസുദേവൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ജ്യോതിസ് ഗ്രൂപ്പ് ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൗൺസിലർ സി. ഗായത്രിദേവി മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസായി നിയമിതയായ അസോസിയേഷൻ ഭാരവാഹി ശ്രീലേഖാ രാജ്മോഹനെ ചടങ്ങിൽ ആദരിച്ചു. വനിതാവേദി സെക്രട്ടറി ഗിരിജാ രാജപ്പൻ, ഫ്രാറ്റ് മേഖലാ പ്രസിഡന്റ് കരിയം വിജയകുമാർ, സെക്രട്ടറി പി.എസ്. സന്തോഷ് കുമാർ, മായാ അജി, രഞ്ജിനി സുരേഷ്, അസോസിയേഷൻ ഭാരവാഹികളായ രാജ്മോഹൻ, രാമചന്ദ്രൻ, രാജപ്പൻ നായർ, ഉഷാ തുളസി, സൗമ്യാ ബിജു, സിന്ധുതുളസി, ഷീലാ വിജയകുമാർ, ദീപാ സുഭാഷ്, ആശാ രാജേന്ദ്രൻ, ലതിക എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |