കല്ലറ: വാഹന മോഷണ കേസ് പ്രതികൾ അറസ്റ്റിൽ.കല്ലറ തലകുന്നിൽ ശരത്തിന്റെ വീട്ടിൽ നിന്ന് ഹോണ്ട ഡിയോ സ്കൂട്ടർ മോഷ്ടിച്ച പ്രതികളെയാണ് പിടികൂടിയത്.കല്ലറ തെങ്ങുംകോട് ദീപാഭവാനിൽ ദീപു (25,ഇരുളൂർ കാക്കകുന്നു ചരുവിള പുത്തൻവീട്ടിൽ കിട്ടു എന്ന് വിളിപ്പേരുള്ള അഖിൽ (21) എന്നിവരാണ് പാങ്ങോട് പൊലീസിന്റെ പിടിയിലായത്.പകൽ വാഹനത്തിൽ കറങ്ങി വീടുകളിൽ പാർക്ക് ചെയ്തിരിക്കുന്ന താക്കോൽ വച്ചിരിക്കുന്ന വാഹനങ്ങൾ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ദീപു പാങ്ങോട് ,നെടുമങ്ങാട് സ്റ്റേഷനുകളിൽ വാഹനമോഷണം മാലപൊട്ടിക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി ഡോ:ദിവ്യ ഗോപിനാഥിന്റെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നിർദ്ദേശാനുസരണം പാങ്ങോട് ഐ.എസ്.എച്ച്.ഒ എൻ.സുധീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അജയൻ, രാജൻ,അജയകുമാർ,സി പി ഒ മാരായ പ്രവീൺ,മുഹമ്മദ് സിദ്ദീഖ്,രഞ്ജിത്ത് രാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.പ്രതികളെ കോടതി റിമാൻഡു ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |