നാഗർകോവിൽ: കൊല്ലങ്കോടിൽ കഞ്ചാവുമായി മൂന്ന് പേരെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. അടയ്ക്കക്കുഴി സ്വദേശി ജെറിൻ (20), അരുൺ സിംഗ് (22), പാറശാല കരളി സ്വദേശി ഷാജഹാന്റെ മകൻ മുഹമ്മദ് നോബിൻ (24) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ സനൽ കുമാർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കൊല്ലങ്കോടിൽ കഞ്ചാവ് കൈമാറ്റം നടക്കുന്നതായി സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ കൈവശം നിന്ന് മൂന്ന് കിലോ കഞ്ചാവും രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |