തിരുവനന്തപുരം: സാഹിത്യരചനയ്ക്കും പത്രപ്രവർത്തനത്തിനും രാജ്യത്ത് സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഒ.എൻ.വി കൾച്ചറൽ അക്കാഡമിയുടെ നേതൃത്വത്തിൽ കവി പ്രഭാവർമ്മയെ ആദരിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം രാഷ്ട്രീയ അഭിപ്രായം മുന്നോട്ടുവയ്ക്കുമ്പോൾ തന്നെ കവി എന്ന നിലയിൽ ആരും മാറ്റിനിറുത്താത്ത വ്യക്തിയാണ് പ്രഭാവർമ്മയെന്നും അദ്ദേഹം പറഞ്ഞു.
അക്കാഡമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ഒരു പേജിലെഴുതി തീർക്കാൻ കഴിയാത്തത്ര അവാർഡുകളും പുരസ്കാരങ്ങളും നേടിയ കവിയാണ് പ്രഭാവർമ്മയെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി കെ.എൻ. ബാലഗോപാൽ പ്രഭാവർമ്മയ്ക്ക് ഉപഹാരം സമ്മാനിച്ചു. അടൂർ ഗോപാലകൃഷ്ണൻ പൊന്നാടയണിച്ചു. ഡോ.സി.ഉദയകല, എം.ബി. സുനിൽകുമാർ,കരമന ഹരി, ജി.രാജ്മോഹൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |