തിരുവനന്തപുരം:നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്കേപ്പ് പദ്ധതിയെ അടിസ്ഥാനമാക്കി 29,30 തീയതികളിലായി അനുഭവ വിജ്ഞാന വ്യാപന ശില്പശാല സംഘടിപ്പിക്കും.കോവളം വെള്ളാർ ക്രാഫ്ട് വില്ലേജിൽ രാവിലെ 10.30ന് മന്ത്രി എം.വി.ഗോവിന്ദൻ ശില്പശാല ഉദ്ഘാടനം ചെയ്യും.നവകേരളം കർമ്മപദ്ധതി സംസ്ഥാന കോ- ഓർഡിനേറ്റർ ടി.എൻ സീമ അദ്ധ്യക്ഷത വഹിക്കും.യു.എൻ.ഡി.പി ഇന്ത്യ റസിഡന്റ്സ് പ്രതിനിധി ഷോക്കോ നോഡ,എ.രാജ എം.എൽ.എ,സ്റ്റേറ്റ് പ്രോജക്ട് കോ- ഓർഡിനേറ്റർ അരുൺ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.ചീഫ് സെക്രട്ടറി വി.പി.ജോയ് പ്രദർശനം ഉദ്ഘാടനം ചെയ്യും.30ന് ഉച്ചയ്ക്ക് 2.30ന് സമാപന സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിംഗ്,പരിസ്ഥിതി - വനം വകുപ്പ് ഇൻസ്പെക്ടർ ജനറൽ രോഹിത് തിവാരി,ദേവികുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |