തിരുവനന്തപുരം:വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാണിജ്യ നികുതി ഡയറക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.സമിതി സംസ്ഥാന കമ്മിറ്റി അംഗം ആൻസലൻ എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്തു.ജി.എസ്.ടി നികുതി സമ്പ്രദായവും അപാകതകളും പരിഹരിക്കുക, വ്യാപാര ദ്രോഹനികുതി സമ്പ്രദായം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ചും ധർണയും. എം.ബാബുജാൻ,എൻ.സുധീന്ദ്രൻ, പി.എൻ. മധു, ആദർശ് ചന്ദ്രൻ, എ. ശശികുമാർ,എം.ഷാനവാസ്, വിഴിഞ്ഞം സ്റ്റാൻലി, എസ്. ഭുവനചന്ദ്രൻ എന്നിവർ സംസാരിച്ചു. കിള്ളിപ്പാലത്ത് നിന്ന് ആരംഭിച്ച മാർച്ച് വാണിജ്യ നികുതി ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ സമാപിച്ചു. മാർച്ചിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എസ് രതീഷ്, വി.വി വിമൽ, എസ്. കെ സുരേഷ് ചന്ദ്രൻ, ആർ. പ്രകാശ്, റിജു ശ്രീധർ, പാച്ചല്ലൂർ വിജയൻ, കുമാരദാസ് എന്നിവർ നേതൃത്വം നൽകി. മാർച്ചിൽ സമിതി ജില്ലാ നേതാക്കളും കാറ്റഗറി സംഘടന നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |