തിരുവനന്തപുരം : നാഷണൽ ആയുഷ് മിഷൻ,ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിലേയ്ക്ക് ആയൂർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി,അംഗീകൃത യൂണിവേഴ്സിറ്റിയിൽ ഗവൺമെന്റിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 40 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം.താൽപര്യമുള്ളവർ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 25ന് രാവിലെ 11ന് നേരിട്ട് ഹാജരാകണം.20ന് വൈകിട്ട് 5 വരെ അപേക്ഷ നേരിട്ട് സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |