കോഴിക്കോട്: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി ഇരു ചക്രവാഹനങ്ങൾ മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാവാത്ത കരുവിശ്ശേരി സ്വദേശി പിടിയിൽ. ജില്ലയിലെ പുതിയറ, എലത്തൂർ, അത്തോളി, കാക്കൂർ, പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നുമായി ഇരുപതിലധികം മോഷണക്കേസുകൾക്ക് തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു.
ആക്ടീവ, ആക്സസ് സ്കൂട്ടറുകളാണ് കൂടുതലും മോഷ്ടിച്ചത്. മോഷ്ടിച്ച സ്കൂട്ടറുകളിൽ കുറച്ചുനാൾ കറങ്ങിയശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കും. ഇതിനിടെ കടകളിലും മോഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |