തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം തടസപ്പെടുത്തി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. തുറമുഖ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണം. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ മറയാക്കി ഗൂഢലക്ഷ്യമിട്ടാണ് വൈദികരുടെ പ്രേരണയിൽ സമരം നടത്തുന്നത്. നിർമ്മാണം തടസപ്പെടുത്തിയതിലുണ്ടായ നഷ്ടം സഭാനേതാക്കളിൽ നിന്ന് ഈടാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
വാഴമുട്ടം യൂണിയൻ മന്ദിരത്തിൽ നടന്ന യൂണിയൻ കൗൺസിൽ എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ, വൈസ് പ്രസിഡന്റ് പെരിങ്ങമ്മല എസ്. സുശീലൻ, കൗൺസിൽ ഭാരവാഹികളായ കരുംകുളം പ്രസാദ്, വിശ്വനാഥൻ കോൺട്രാക്ടർ, കട്ടച്ചൽകുഴി പ്രദീപ്, പുന്നമൂട് സുധാകരൻ, മണ്ണിൽ മനോഹരൻ, വേങ്ങപ്പൊറ്റ സനിൽ, മംഗലത്തുകോണം തുളസീധരൻ, കോവളം ബി. ശ്രീകുമാർ, ബി.വി. നന്ദകുമാർ, യൂത്ത്മൂവ്മെന്റ് നേതാക്കളായ മുല്ലൂർ വിനോദ് കുമാർ, അരുമാനൂർ ദീപു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |