തിരുവനന്തപുരം: സർവേയും ഭൂരേഖയും വകുപ്പ് താത്കാലിക അടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് മുഖാന്തരം നിയമിക്കുന്ന സർവേയർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ നവംബർ ഏഴ്, എട്ട് തീയതികളിൽ നടത്തും. തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ഇന്റർവ്യൂ. സെപ്തംബർ 18ന് നടത്തിയ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ നടത്തുന്നത്. എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇന്റർവ്യൂ കാർഡ് തപാലായി അയച്ചിട്ടുണ്ട്. കാർഡ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ജില്ലാ കളക്ടറേറ്റിലെ ദക്ഷിണമേഖല ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ബന്ധപ്പെടണമെന്ന് ജോയിന്റ് ഡയറക്ടർ അറിയിച്ചു. വിവരങ്ങൾക്ക്: 0471-2731130.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |