കൊച്ചി: എറണാകുളം എളംകുളത്ത് നേപ്പാൾ സ്വദേശിനി ഭാഗീരഥി ഗാമിയെ (30) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കിടക്കവിരിയിലും പ്ലാസ്റ്റിക്കിലും പൊതിഞ്ഞ് വാടകവീട്ടിൽ ഒളിപ്പിച്ച കേസിൽ ഇവരുടെ പങ്കാളി റാം ബഹാദൂർ ബിസ്ത് (45) നേപ്പാൾ പൊലീസിന്റെ പിടിയിൽ. ഇയാളെക്കുറിച്ച് കൊച്ചി സിറ്റി പൊലീസ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി നേപ്പാൾ പൊലീസിന് വിവരം നൽകിയിരുന്നു. എന്നാൽ രാജ്യാന്തര കുറ്റവാളി കൈമാറ്റവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ കാരണം ഇയാളെ കൊച്ചിയിൽ എത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.
കൊച്ചി സിറ്റി പൊലീസിലെ അഞ്ച് സംഘങ്ങൾ ഡൽഹിയിലും ഉത്തരാഖണ്ഡിലും ക്യാമ്പ് ചെയ്യുകയാണ്. ഭാഗീരഥിയുടെ ബന്ധുക്കൾ കൈമാറിയ വിവരങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
ഈ മാസം 23നാണ് എളംകുളം രവീന്ദ്രൻ റോഡിൽ പരേതനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ടി.കെ. നാരായണന്റെ വീടും മതിലുമായി ചേർത്ത് നിർമ്മിച്ച ഒറ്റമുറിയിൽ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിലാണ് അഴുകിയ മൃതദേഹം കണ്ടത്. ലക്ഷ്മിയെന്ന പേരിലാലാണ് ഭാഗീരഥി ഇവിടെ കഴിഞ്ഞത്. മഹാരാഷ്ട്ര സ്വദേശികളെന്ന് വിശ്വസിപ്പിച്ചാണ് ഇവർ വീട് വാടകയ്ക്കെടുത്തത്. ഹെയർ ഫിക്സിംഗ് ടെക്നീഷ്യനായ റാം ബഹാദൂർ ഒന്നരവർഷം മുമ്പാണ് ഇവിടെ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |