SignIn
Kerala Kaumudi Online
Saturday, 21 September 2024 7.10 AM IST

നഗരവസന്തത്തിൽ പങ്കുചേരാം,സമ്മാനം നേടാം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന 'നഗരവസന്തം' പുഷ്‌പോത്സവത്തിൽ പൊതുജനങ്ങൾക്കും റസിഡന്റ്‌സ് അസോസിയേഷനുകൾക്കും പങ്കാളികളാകാനും സമ്മാനം നേടാനും അവസരം. 'നഗരത്തിന് ഒരു വസന്തം' എന്ന് പേരിട്ട മത്സരത്തിൽ റസിഡന്റ്‌സ് അസോസിയേഷനുകൾക്കും വ്യക്തികൾക്കും പങ്കെടുക്കാം.വിജയികൾക്ക് യഥാക്രമം 15,000, 10,000, 5,000 എന്നിങ്ങനെ സമ്മാനങ്ങളും ലഭിക്കും.പൂച്ചെടികളും അലങ്കാരച്ചെടികളുമായി 100 ചെടിച്ചട്ടികളിൽ കുറയാതെ എത്തിക്കുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.പങ്കെടുക്കുന്ന എല്ലാവർക്കും 5,000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും.മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 10ന് മുൻപായി കനകക്കുന്നിന് സമീപം ജവഹർ ബാലഭവനിൽ ഒരുക്കിയിട്ടുള്ള നഗരവസന്തം സംഘാടക സമിതി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക് 9447104575 എന്ന നമ്പറിൽ കേരള റോസ് സൊസൈറ്റി വർക്കിംഗ്‌ പ്രസിഡന്റ് അഡ്വ.പുഞ്ചക്കരി രവിയുമായി ബന്ധപ്പെടണം. 21 മുതൽ ജനുവരി മൂന്ന് വരെയാണ് നഗരവസന്തം.കനകക്കുന്നിനുപുറമേ സ്‌പെൻസർ ജംഗ്ഷൻ മുതൽ കവടിയാർ വരെയും, എൽ.എം.എസ് മുതൽ പി.എം.ജി വരെയും,കോർപ്പറേഷൻ ഓഫീസ് മുതൽ ദേവസ്വം ബോർഡ് ജംഗ്ഷൻ വരെയുമുള്ള റോഡിന്റെ ഇരുവശങ്ങളും വസന്തം നിറയും.വെള്ളയമ്പലത്തുനിന്നും ശാസ്തമംഗലത്തേക്കും വഴുതക്കാട്ടേക്കുമുള്ള റോഡിന്റെ വശങ്ങളും പൂന്തോട്ടങ്ങൾ സജ്ജമാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.