തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടിയുടെ സ്വീവറേജ് മാൻഹോളുകൾ പുതുക്കിപ്പണിയുന്ന ജോലികൾ ആരംഭിക്കുന്നതിനാൽ മോഡൽ ജംഗ്ഷൻ മുതൽ അരിസ്റ്രോ ജംഗ്ഷൻ വരെയുള്ള റോഡ് 17 മുതൽ ജൂൺ 4 വരെ പൂർണമായും അടയ്ക്കുമെന്ന് വാട്ടർ അതോറിട്ടി സ്വീവറേജ് സൗത്ത് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.വെള്ളയമ്പലം-പി.എം.ജി ഭാഗത്ത് നിന്ന് പനവിള-തമ്പാനൂർ ഭാഗത്തേയ്ക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പബ്ലിക് ലൈബ്രറി-സ്റ്റാച്യു-ഓവർബ്രിഡ്ജ് വഴി തമ്പാനൂർ ഭാഗത്തേക്കും ബേക്കറി ജംഗ്ഷൻ ഭാഗത്തു നിന്ന് തമ്പാനൂർ ഭാഗത്തേക്കുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾ മോഡൽ സ്കൂൾ ജംഗ്ഷനിൽ നിന്ന് ഹൗസിംഗ് ബോർഡ്-എസ്.എസ് കോവിൽറോഡ് വഴിയും സംഗീത കോളേജ്-തൈക്കാട്-തമ്പാനൂർ വഴിയും പോകേണ്ടതാണ്. ജഗതി ഭാഗത്ത് നിന്ന് ബേക്കറി ജംഗ്ഷൻ വഴി തമ്പാനൂർ ഭാഗത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ സാനഡു-തൈക്കാട്-തമ്പാനൂർ ഫ്ലൈഓവർ വഴി തമ്പാനൂർ ഭാഗത്തേക്കും പോകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |