തിരുവനന്തപുരം:വട്ടിയൂർക്കാവ് മൂന്നാംമൂട് സാധുഗോപാല സ്വാമി ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ആറാമത് ഹിമാലയ ഋഷി സംഗമം 6 മുതൽ 11 വരെ വൈലോപ്പള്ളി സംസ്കൃതി ഭവനിൽ നടക്കും.ഉത്തര കാശിയിലെ ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥ ,ഋഷികേശ് കൈലാസാശ്രമത്തിലെ മേധാനന്ദപുരി , ഉത്തര കാശിയിലെ ശർവാനന്ദഗിരി ,ഹരിദ്വാർ തത്വമസി ആശ്രമത്തിലെ പരമാനന്ദ ഗിരി എന്നിവരടക്കം ഹിമാലയത്തിൽ നിന്നും 30 ലധികം സന്യാസിമാർ പങ്കെടുക്കും.ഇത്തവണ തൈത്തിരീയോപനിഷത്,ഐതരേയോപനിഷത്ത് ,ഭഗവദ്ഗീത രണ്ടാമദ്ധ്യായം എന്നിവയാണ് പഠനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.രാവിലെ 6.30 മുതൽ 9.30 വരെ ഉപനിഷത്ത് മൂല പാരായണവും വൈകിട്ട് 3 മുതൽ 6 വരെ പ്രഭാഷണങ്ങളും ഉണ്ടാകുമെന്ന് പ്രസിഡന്റ് അനിൽകുമാർ,സെക്രട്ടറി സാജുകൗശിക്,ട്രഷറർ കിരൺകുറുപ്പ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |