തിരുവനന്തപുരം: ജോസ്കോ ജുവലറിയുടെ വാർഷികം പ്രമാണിച്ച് കിഴക്കേകോട്ടയിലെ ഷോറൂമിൽ ഇന്നുമുതൽ 8 വരെ ഉപഭോക്താക്കൾക്ക് ഹോൾസെയിൽ വിലയിൽ സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ അവസരം. പഴയ സ്വർണാഭരണങ്ങൾക്ക് മാർക്കറ്റ് വിലയെക്കാൾ ഗ്രാമിന് 25 രൂപ വീതം അധികം നേടി പുതിയ സ്വർണം വാങ്ങാം. ഇതിനുപുറമെ 50,000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്ക് സ്വർണനാണയം സമ്മാനമായി ലഭിക്കും.
രണ്ടുലക്ഷത്തിന് മുകളിലുള്ള ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഡയമണ്ട് റിംഗും ഒരുലക്ഷത്തിന് മുകളിലുള്ള ഡയമണ്ട് പർച്ചേസിന് ഒരു ഡയമണ്ട് പെൻഡന്റും സമ്മാനമായി നേടാം. അൺകട്ട് ഡയമണ്ട്, പ്ളാറ്റിനം ആഭരണങ്ങൾക്ക് മെഗാ ഡിസ്കൗണ്ടും ലഭിക്കും. ആനിവേഴ്സറി വണ്ടർ ബോക്സിലൂടെ ഗിഫ്റ്റുകൾ സ്വയം തിരഞ്ഞെടുക്കുകയും ചെയ്യാം. ചെട്ടിനാട്,സിംഗപ്പൂർ,ബോംബെ,കൊൽക്കത്ത തുടങ്ങിയ ഇടങ്ങളിലെ അത്യപൂർവ ഡിസൈനിലുള്ള ആഭരണങ്ങളും വൈവിദ്ധ്യമാർന്ന പാർട്ടിവെയർ കളക്ഷനുകളും ഏത് പ്രായക്കാർക്കും അനുയോജ്യമായ അപൂർവ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ കമനീയ ശേഖരവും ജോസ്കോയിൽ ഒരുക്കിയിട്ടുണ്ടെന്ന് എം.ഡിയും സി.ഇ.ഒയുമായ ടോണി ജോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |